രാജ്യത്ത് ഏഴു മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് അപ്ഡേഷന്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി.
ഏഴു മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് അപ്ഡേഷന്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. ഏകദേശം ആറുകോടി കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ നല്‍കുമ്പോള്‍ അടിസ്ഥാനരേഖകളായി ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗം, വിലാസം തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടത്. വിരലടയാളവും ഐറിസ് സ്കാനും ആ പ്രായത്തില്‍ പകര്‍ത്താറില്ല. അഞ്ച് വയസ്സില്‍ അവ പൂര്‍ണമായി വികസിക്കില്ല എന്നതിനാലാണ് ഈ നടപടി. 15 വയസ്സ് തികയുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും പുതുക്കണം.
