വാഴക്കോട് കാറും സ്കൂട്ടറും അപകടത്തിൽ പെട്ടു :സ്കൂട്ടർ യാത്രികയ്ക്ക് പരുക്ക്
ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ വാഴക്കോട് പമ്പിന് പരിസരത്ത് ഇന്ന് വൈകീട്ട് ആറ് മണിയോടെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. വടക്കാഞ്ചേരി ഭാഗത്തുനിന്നും വാഴക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ, എതിർ ദിശയിൽ വന്ന മാരുതി സ്വിഫ്റ്റ് കാറ് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ ഉടൻതന്നെ 108 ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




