ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സ്വീകരിച്ച നിലപാടിനെതിരെ ചെങ്ങന്നൂരിൽ പ്രതിഷേധ സംഗമം
ചെങ്ങന്നൂർ, ചെറിയനാട് 1075 മാമ്പ്രശ്ശേരി കാർത്തികേയ വിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രതിഷേധ സംഗമം 30/09/2025 ന് വൈകുന്നേരം 4 മണിക്ക് നടത്തുകയുണ്ടായി. എൻ. എസ്. എസ് ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ നായർ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സ്വീകരിച്ച നിലപാടിനെതിരെ അയ്യപ്പ നാമജപ മുഖരിതമായ അന്തരീക്ഷത്തി ലായിരുന്നു പ്രതിഷേധ സംഗമം. പ്രസ്തുത ചടങ്ങിൽ കരയോഗം പ്രസിഡന്റ് ശ്രീ. പി. വി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ശ്രീ. വിജയകുമാരൻ നായർ സ്വാഗതം പറയുകയും പ്രതിക്ഷേധ പ്രമേയം അവതരിപ്പിച്ചത് ഏകകണ്ഠമായി പാസ്സാക്കി. തുടർന്ന് കരയോഗ അംഗങ്ങളായ ശ്രീ. കെ. ശശീന്ദ്രൻ പിള്ള, ശ്രീ. രഘു. പി. നായർ, ശ്രീ. ബാബു. പി. വി. എന്നിവർ പ്രതിഷേധ സംഗമത്തിനുള്ള കാര്യ-കാരണങ്ങൾ വിശദീകരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് ശ്രീ. എം. ആർ. രാധാകൃഷ്ണ പിള്ള നന്ദിയും, കൃതഞ്ഞതയും രേഖപ്പെടുത്തി.
റിപ്പോർട്ട് അനീഷ് ചുനക്കര

