പൂവറ്റൂരിൽ ഗൃഹനാഥനെ കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
പൂവറ്റൂർ, സെൻ്റ് മേരീസ് ഹൗസിൽ
സി കുഞ്ഞുമോൻ (76) ആണ് മരിച്ചത്. ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ റിട്ട: യു.ഡി.ക്ലർക്ക് ആയിരുന്നു.
രണ്ടു ദിവസമായി ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഇന്നലെ വൈകിട്ട് 6.00 മണിക്ക് ഭാര്യ വിളിച്ചു സംസാരിച്ചിരുന്നു. പിന്നീട് രാത്രിയിലും രാവിലെയും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇന്നലെ രാവിലെ വിളിച്ചപ്പോഴും ഫോൺ എടുത്തില്ല. തുടർന്ന് വീടിന് സമീപമുള്ള
ആശാ പ്രവർത്തകയെ വിളിച്ചു. ഇവർ വീട്ടിലെത്തി വീട് പരിശോധിച്ചപ്പോൾ കുളിമുറിയിൽ ലൈറ്റ് കണ്ടു. തൊട്ടടുത്ത വിട്ടുകാരെ കൂട്ടി പരിശോധിച്ചു. കുളിമുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
കതക് പൊളിച്ച് പരിശോധിച്ചപ്പോൾ ആളിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇതോടെ പുത്തൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

