വിജയ് യുടെ റാലിക്കിടെ വൻ ദുരന്തം:മരിച്ചത് 40 ഓളം പേർ :അപകടം പോലീസ് വീഴ്ചയെന്ന് വിജയ്
നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയില്‍ വൻ ദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 33 പേർ മരിച്ചു. സംഭവത്തിൽ വിജയെ അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.അപകടം പൊലീസ് വീഴ്ച്ചയെന്ന് വിജയ് വ്യക്തമാക്കി. പ്രതീക്ഷിച്ചത് 10,000 പേരെ എന്നാൽ എത്തിയത് ലക്ഷങ്ങളെന്നും ടിവികെ നേതാക്കൾ പറയുന്നു.
