കണ്ണൂരിൽ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന് ദാരുണാന്ത്യം
കണ്ണൂർ :ശ്രീകണ്ഠാപുരം: ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വയോധികൻ മരിച്ചു.ഇന്ന് രാവിലെയാണ് അപകടം.മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്.മതിലിൽ ഇടിച്ചു തകർന്ന കാറിൽ നിന്നും നാട്ടുകാർ മാത്യുവിനെ പരിയാരം മെഡിക്കൽ ആശുപത്രിയിലെത്തിച്ചുവെങ്കി ലും ജീവൻ രക്ഷിക്കാനായില്ല.
