കാലടിയിൽ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു :സ്കൂളിൽ എസ്.ആർ.ജി. യോഗത്തിൽ പങ്കെടുക്കവെയാണ് മരണം സംഭവിച്ചത്
കാലടി :സ്കൂളിൽ എസ്.ആർ.ജി. യോഗത്തിൽ പങ്കെടുക്കവെ കുഴഞ്ഞു വീണ അധ്യാപിക മരിച്ചു..കാലടി മഞ്ഞപ്ര പി കെ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ സുനഭ ( 37 ) നിര്യാതയായി.കഴിഞ്ഞ ദിവസം സ്കൂളിൽ എസ്.ആർ.ജി. യോഗത്തിൽ പങ്കെടുക്കവെ കുഴഞ്ഞു വീണ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ടീച്ചറുടെജീവൻ രക്ഷിക്കാൻ സാധിച്ചില്ലമഞ്ഞപ്ര, സൗത്ത് കളരിക്കൽ ശ്രീകുമാർ(മധു) പണിക്കരുടെ ഭാര്യയാണ്.മക്കൾ: അനന്യ, അദ്വിക്
