March 14, 2026

കായംകുളത്ത് കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു: മാതാവിനെതിരെ കേസ്

  • September 27, 2025
  • 0 min read
കായംകുളത്ത് കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു: മാതാവിനെതിരെ കേസ്

കായംകുളം :കണ്ടല്ലൂരിൽ ‌നാലര വയസുകാരൻ മാതാവിന്റെ ക്രൂരതയ്‌ക്ക് ഇരയായി. കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിൽ പ്രകോപിതയായ മാതാവ്, ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ പിൻഭാഗത്തും കാലിലും വെച്ച് പൊള്ളിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മാതാവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ സംഭവത്തിൽ സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അറിയിച്ചു.അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം കനകക്കുന്ന് പൊലീസ് മാതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *