വാഴച്ചാലിൽ കാട്ടാനകൾ വിനോദസഞ്ചാരികളുടെ വാൻ ആക്രമിച്ചു.
വാഴച്ചാൽ മലക്കപ്പാറ റോഡിൽ കാട്ടാനകൾ വിനോദസഞ്ചാരികളുടെ വാൻ ആക്രമിച്ചു. വാഹനം തകരാറിലായതിനെ തുടർന്ന് ആനക്കയം ഭാഗത്ത് വാൻ നിർത്തിയിട്ടിരുന്നു.ഈ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം വാൻ പൂർണ്ണമായും തകർത്തു. പട്ടാമ്പിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോവുകയായിരുന്നു സംഘം. വാഹനം തകരാറിലായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ഞാൻ നിർത്തിയിടുകയായിരുന്നു. സഞ്ചാരികളെല്ലാം അതിരപ്പിള്ളിയിലേക്ക് മാറിയിരുന്നു. രാവിലെ അറ്റകുറ്റപ്പണി നടത്താൻ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.




