തൃപ്പൂണിത്തുറയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.
എറണാകുളം :തൃപ്പൂണിത്തുറ ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്.പി.സി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.
