കൂത്താട്ടുകുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കൂത്താട്ടുകുളം : നിയന്ത്രണം വിട്ട് പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കഴിഞ്ഞ 12 വർഷമായി ചെള്ളക്കപ്പടി സ്റ്റാൻ്റിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വാഴക്കുളം കാവന സ്വദേശി നടുത്തൊട്ടിയിൽ എം എൻ ശശി ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ ചന്ദ്രനും ഭാര്യ തങ്കയും കൂടി പെരുമ്പടവത്തിന് പോകവേ എരപ്പാൻ കുഴിക്കും അന്ത്യാലിനും ഇടയിലുള്ള പാടത്തേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തങ്ക കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു. ശശിയുടെ മൃതദേഹം പിറവം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




