March 14, 2026

കുട്ടി ഡ്രൈവർമാർക്ക് താക്കീതുമായി കുട്ടി എം വി ഡി

  • September 25, 2025
  • 1 min read
കുട്ടി ഡ്രൈവർമാർക്ക് താക്കീതുമായി കുട്ടി എം വി ഡി

മാവേലിക്കര.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ വാഹന വകുപ്പ് No Key for Kids എന്ന ക്യാമ്പനുമായി രംഗത്തെത്തി……. നിരത്തിൽ വാഹനം ഓടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാരെയും രക്ഷകർത്താക്കളെയും അതിന്റെ ഭവിഷത്തുകളും അപകടസാധ്യതകളും നിയമലംഘകാർക്കുള്ള കർശന ശിക്ഷയെയും പറ്റിയുള്ള ബോധവൽക്കരണം ആണ് ക്യാമ്പയിനിലൂടെ വകുപ്പ് ഉദ്ദേശിക്കുന്നത്….. മാവേലിക്കര സബ് ആർട്ടി ഓഫീസിൻറെ നേതൃത്വത്തിൽ നോ കീ ഫോർ കിഡ്സ് എന്ന ക്യാമ്പയിനെ ചുവടുപിടിച്ച് കേരളത്തിലെ ആദ്യത്തെ റോഡ് സേഫ്റ്റി കേഡറ്റ് യൂണിറ്റായ കട്ടച്ചിറ ജോൺ ഓഫ് കന്നഡീസ് സ്കൂളിലെ റോഡ് സേഫ്റ്റി കേഡറ്റുകൾ വ്യത്യസ്തമായ ഒരു ബോധവൽക്കരണ പരിപാടി നടത്തുകയുണ്ടായി…. കുട്ടികൾക്ക് വാഹനത്തിന്റെ കീ കൊടുക്കരുത് എന്നതിന് പ്രതീകാത്മകമായി ഒരു വലിയ കീ യുടെ രൂപം ഉണ്ടാക്കി അതുമായി നിരത്തിലിറങ്ങി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകി…. പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ ആർടിഒ ശ്രീ സജി പ്രസാദ് നിർവഹിച്ചു. റോഡുകളിൽ മാത്രമല്ല സമൂഹത്തിലും ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി വളർന്ന വരുവാൻ സ്കൂൾതലത്തിലെ ഇത്തരത്തിലുള്ള പരിപാടികൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു….. വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് എത്തിയ രക്ഷകർത്താക്കൾക്ക് വിവിധ റോഡ്നിയമ ബോധവൽക്കരണത്തോടൊപ്പം കുട്ടികൾക്ക് വാഹനം കൊടുക്കുന്ന അപകടത്തെപ്പറ്റിയും റോഡ് സേഫ്റ്റി ബോധവൽക്കരണത്തിൽ കുട്ടി എംവിഡികൾ നടത്തി… കുട്ടികളോടൊപ്പം മാവേലിക്കര ജോയിൻറ് ആർട്ടിഒ എംജി മനോജ് , എ എം വി ഐ സജു പി ചന്ദ്രൻ എന്നിവരും സ്കൂളിലെ പ്രധാന അധ്യാപികയായശ്രീമതി . മായ കെ. പി ,സേഫ്റ്റി കേഡറ്റ് കോഡിനേറ്റർമാരായിട്ടുള്ള അധ്യാപകരായ ശ്രീമതി വീണ കൃഷ്ണൻ ,പ്രസന്നൻ, അനീഷ് അസീസ് , രാഹുൽ ആർ നായർ,അനന്തു എം നമ്പൂതിരി എന്നിവരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു

റിപ്പോർട്ട്‌ അനീഷ്‌ ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *