കൂത്താട്ടുകുളത്ത് ഓട്ടോ മറിഞ്ഞു: ഡ്രൈവർക്ക് ദാരുണാന്ത്യം
കൂത്താട്ടുകുളം ചെള്ളക്കപ്പടി സ്റ്റാൻ്റിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ചെള്ളക്കപ്പടി കുലകുത്തിയിൽ വീട്ടിൽ താമസിക്കുന്ന വാഴക്കുളം കാവന നടുത്തൊട്ടിയിൽ എം എൻ ശശി (ശശി ചന്ദ്രൻ 70) ആണ് മരിച്ചത്.ചൊവ്വാ രാത്രി ഏഴോടെചന്ദ്രനും ഭാര്യ തങ്കയും കൂടി പെരുമ്പടവത്തിന് പോകവേ എരപ്പാൻ കുഴിക്കും അന്ത്യാലിനും ഇടയിലുള്ള പാടത്തേക്ക് ഓട്ടോറിക്ഷ തെന്നിമാറി മറിഞ്ഞതായാണ് വിവരം.തങ്ക കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു. ശശിയുടെ മൃതദേഹം പിറവം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.12 വർഷമായി ചെളളക്കപ്പടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് ശശി




