May 15, 2026

ത്രിശൂരിൽ കുടുംബം ആത്മഹത്യക്ക് ശ്രെമിച്ചു :ആറ് വയസുകാരി മരിച്ചു :അമ്മയും സഹോദരനും ആശുപത്രിയിൽ

  • September 24, 2025
  • 0 min read
ത്രിശൂരിൽ കുടുംബം ആത്മഹത്യക്ക് ശ്രെമിച്ചു :ആറ് വയസുകാരി മരിച്ചു :അമ്മയും സഹോദരനും ആശുപത്രിയിൽ

തൃശ്ശൂർ : കൂട്ട ആത്മഹത്യാശ്രമത്തെ തുടർന്ന് ആറുവയസ്സുകാരി മരിച്ചു. തൃശൂർ ചേലക്കരയിലാണ് സംഭവം.ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയും മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ മകൾ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.ആത്മഹത്യക്ക് ശ്രമിച്ച ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്.ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇന്ന് രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍ നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു.ഈ സമയത്താണ് മൂവരേയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *