March 19, 2026

ആഡംബര വാഹനങ്ങൾ വാങ്ങിയ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ്‌ റെയ്‌ഡ്‌.

  • September 23, 2025
  • 0 min read
ആഡംബര വാഹനങ്ങൾ വാങ്ങിയ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ്‌ റെയ്‌ഡ്‌.

വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകുറിന്റെ ഭാഗമായാണ് റെയ്‌ഡ്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്‌റ്റംസ് എത്തിയത്.പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിൻ്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്‌ഡ്. പൃഥ്വിരാജിന്റെ്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്‌റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. കേരളത്തിലെ 5 ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. വ്യവസായികളുടെ വീടുകളിലും റെയ്‌ഡ്‌ നടക്കുന്നുണ്ട്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *