May 15, 2026

മുൻ വൈരാഗ്യത്തിന്റെ പേരിൽ 16 വയസ്സുകാരനെ ആക്രമിച്ചു :പ്രതികൾ അറസ്റ്റിൽ

  • September 21, 2025
  • 0 min read
മുൻ വൈരാഗ്യത്തിന്റെ പേരിൽ 16 വയസ്സുകാരനെ ആക്രമിച്ചു :പ്രതികൾ അറസ്റ്റിൽ

ആളൂ‍ർ: മുരിയാട് സ്വദേശിയായ 16 വയസ്സ് കാരനെ മുൻ വൈരാഗ്യത്തിൽ, പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡിൽ കാറിൽ എത്തി തടഞ്ഞ് മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ നെല്ലായി ആലത്തൂർ ദേശത്ത് പേരാട്ട് വീട്ടിൽ ഉജ്വൽ (25), മുരിയാട് ദേശത്ത് കുഴിമടത്തിൽ വീട്ടിൽ അദ്വൈദ് (19) എന്നിവരെ ആളൂ‍ർ പോലീസ് അറസ്റ്റ് ചെയ്തു.ഉജ്വലിന് കൊടകര , ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി 3 വധശ്രമകേസുകളും അടിപിടികേസും കഞ്ചാവ് ഉപയോ​ഗിച്ച കേസും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2024 ൽ കാപ്പ പ്രകാരം 6 മാസത്തേക്ക് നാടു കടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *