March 14, 2026

കേരളത്തിനുള്ള എയിംസ് ആലപ്പുഴയിൽ :സുരേഷ് ഗോപി

  • September 21, 2025
  • 0 min read

കേരളത്തിനുള്ള എയിംസ് ആലപ്പുഴയിൽ തന്നെ

ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

മറ്റ് 13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയെക്കാൾ പിന്നിലാണ് ആലപ്പുഴയെന്നും വികസനത്തിൽ പിന്നോക്കമുള്ള ജില്ലയെ മുന്നോട്ടേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ആലപ്പുഴ നേരിടുന്നത് വലിയ ദുരിതമാണ്.

വികസനത്തിൻ്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ജില്ലയാണ്.

ആലപ്പുഴയിൽ എയിംസ് വേണമെന്ന് പറയുന്നത് ഇക്കാരണത്താലാണ്.

എയിംസ് ആലപ്പുഴയിൽ തന്നെ വരണം.

ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ അത് വേണ്ടെന്ന് പറഞ്ഞാൽ തൃശൂരിൽ നിർബന്ധമായും കൊണ്ടുവരും.

കേന്ദ്രത്തിൽ നിന്നും പൂർണ്ണ പിന്തുണയുണ്ടെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *