പാലക്കാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ചികിത്സയിലിരുന്ന റെയിൽവേ ജീവനക്കാരൻ മരിച്ചു
പാലക്കാട് കണ്ണനൂരിനടുത്തു തിരുനെല്ലായ് പാലത്തിനു സമീപം ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു പരുക്കേറ്റയാൾ മരിച്ചു. ആലത്തൂർ വാനൂർ ഞെരിഞ്ഞാൻകുളമ്പ് ചാമുണ്ണിയുടെയും സത്യഭാമയുടെയും മകൻ സുദർശനദാസാണു (45) മരിച്ചത്. പാലക്കാട്ട് റെയിൽവേ ജീവനക്കാരനാണ്.
16ന് രാവിലെ 9ന് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18ന് വൈകിട്ട് മരിച്ചു. ഭാര്യ: ശ്രീജില. മക്കൾ: സ്വാതിക, സാൻവിക, ശ്രീയാൻദാസ്. സഹോദരി: സുപ്രിയ.




