March 19, 2026

സാമ്പത്തിക തട്ടിപ്പിന് ഇരയായി: മനോവിഷമം മൂലം വീട് വീട്ടമ്മ വിട്ടിറങ്ങി

  • September 20, 2025
  • 1 min read
സാമ്പത്തിക തട്ടിപ്പിന് ഇരയായി: മനോവിഷമം മൂലം വീട്  വീട്ടമ്മ വിട്ടിറങ്ങി

കടമ്പഴിപ്പുറം സ്വദേശി പ്രേമ (61)യെയാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട മാനസിക വിഷമത്തിനുശേഷം കാണാതായത്.
വീട്ടമ്മ വീടുവിട്ടിറങ്ങി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ല.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവർ പ്രേമയ്ക്ക് 15 കോടി രൂപ ലോട്ടറി അടിച്ചു എന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ ഓൺലൈൻ ഇടപാടിലൂടെ തട്ടുകയായിരുന്നു.
15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇരയായ പ്രേമ സ്വർണാഭരണങ്ങൾ പണയംവെച്ച് ഇവർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയൽവാസിയുടെ സഹായത്തോടെ പണം നിക്ഷേപിക്കുകയായിരുന്നു. സെപ്‌റ്റംബർ രണ്ടിനാണ് 11 ലക്ഷം രൂപ നിക്ഷേപ്പിച്ചത്.

ഇതിനുശേഷം തട്ടിപ്പുകാർ 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയം തോന്നുകയും
ബന്ധുക്കളോടും മക്കളെയും വിവരമറിയിക്കുകയും ചെയ്തു. അപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കുന്നത്.
വീട്ടമ്മയുടെ കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയിൽ കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറിലേക്കുൾപ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമാകുകയായിരുന്നു. സാമ്പത്തികമായി
വഞ്ചിക്കപ്പെട്ടതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന പ്രേമയെ കഴിഞ്ഞ 13 രാത്രി മുതലാണ് കാണാതാവുന്നത്. 14 ന് രാവിലെയാണ് ഇവരെ കാണാനില്ല എന്ന വിവരം ഭർത്താവും ബന്ധുക്കളും അറിയുന്നത്. തുടർന്ന് ശ്രീകൃഷ്ണപുരം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളിൽ പ്രേമ നടന്നു പോകുന്നത് കാണുന്നുണ്ട്. രാവിലെ 5 മണിക്ക് കടമ്പഴിപ്പുറം സെൻററിൽ നിന്നാണ് ഇവരെ അവസാനമായി കാണുന്നത്. പ്രേമയെ ഗുരുവായൂരിൽ കണ്ടു തുടങ്ങിയ വാർത്തകൾക്ക് ശേഷം അവിടെയെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല. കടമ്പഴിപ്പുറം ആലങ്ങാട് ചല്ലിയിൽ ബാലചന്ദ്രന്റെ ഭാര്യയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ ഫോൺ നമ്പറുകളിൽ അറിയിക്കുക
9497980631, 0466 2261233

Leave a Reply

Your email address will not be published. Required fields are marked *