പാലക്കാടുനിന്ന് കാണാതായ 13 കാരനെ കണ്ടെത്തി
പാലക്കാടുനിന്ന് കാണാതായ 13 കാരനെ ബാംഗ്ലൂരിൽ കണ്ടെത്തിയതായി സൂചന. കേസന്വേഷിക്കുന്ന കസബ പോലീസ് ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. ചന്ദ്രനഗർ സ്വദേശിയായ ഹർജിത്ത് പത്മനാഭൻ എന്ന 13 കാരനെയാണ് ഇന്നലെ മുതൽ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ മനസ്സിലായി. തുടർന്നാണ് കുട്ടിയെ കണ്ടതായി ബാംഗ്ലൂരിൽ നിന്ന് പോലീസിന് സന്ദേശം ലഭിക്കുന്നത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് വ്യാപകമായ തിരച്ചിൽ ആയിരുന്നു പോലീസ് നടത്തിയത്. കണ്ടുകിട്ടുന്നവർ അറിയിക്കാനായി ഫോൺ നമ്പറുകളും പോലീസ് നൽകിയിരുന്നു.




