ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും
ജപ്പാനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ ഇന്ന് ഇന്ത്യയുടെ നീരജ് ചോപ്ര മത്സരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.50 ന് മത്സരം ആരംഭിക്കും. യോഗ്യതാ റൗണ്ടിൽ 84.85 മീറ്റർ ദൂരം മറികടന്നാണ് നീരജ് ഫൈനലിൽ കടന്നത്. പന്ത്രണ്ട് താരങ്ങൾ കലാശപ്പോരിൽ മാറ്റുരയ്ക്കും.




