ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി :കുണ്ടറയിൽ 16കാരൻ ജീവനൊടുക്കി
. കൊല്ലം : കുണ്ടറ ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 16 വയസ്സുകാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി. പെരുമ്പുഴ പനവിള കിഴക്കേതിൽ അനിൽകുമാർ ദീപ ദമ്പതികളുടെ മകൻ അഖിൽ(16) ആണ് മരിച്ചത്. ഇളമ്പള്ളൂർ ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

