പാലക്കാട് ഭാര്യയുടെ ആൽമഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
പാലക്കാട്:ഭാര്യ ആൽമഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു. പാലക്കാട് പുതുപ്പരിയാരം പൂച്ചിറ സ്വദേശി അനൂപിനെയാണ് ഹേമാംബിക നഗർ പോലീസ് പിടികൂടിയത്. ഈ മാസം പത്താം തീയതിയാണ് മാട്ടുമന്ത ചോളോട് സ്വദേശിനി മീരയെ ഭർത്താവായ അനൂപിന്റെ പൂച്ചിറയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അനൂപിനെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്.മീരയുടെ മരണത്തെ തുടർന്ന് അവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ ഭർത്താവിനെതിരെ പരാമർശം ഉണ്ടായിരുന്നില്ല. പരാതിയും ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് ഇയാൾക്കെതിരെ കേസും എടുത്തിരുന്നില്ല. എന്നാൽ മീരയുടെ മരണത്തിൽ അവരുടെ വീട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും പരാതിയിൽ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു




