കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ടുമറിഞ്ഞു
കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലേക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടം. പെരളശ്ശേരിയിൽ നിന്നു ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. നിയന്ത്രണം വിട്ട അംബുലൻസ് റോഡരികിലെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
