March 19, 2026

കേരളത്തിന്‌ 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം:നന്ദി അറിയിച്ച് സു രേഷ്‌ഗോപി

  • September 16, 2025
  • 1 min read
കേരളത്തിന്‌ 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം:നന്ദി അറിയിച്ച്   സു രേഷ്‌ഗോപി

.കേരളത്തിലെ വിവിധ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പദ്ധതികൾക്കായി അനുവദിക്കേണ്ട ഫണ്ടുകളുടെ സമഗ്രമായ ഒരു പട്ടിക സമീപകാല യോഗത്തിൽ സമാഹരിക്കുകയും, 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡു അനുവദിക്കണമെന്ന് ഞാൻ ബഹുമാനപ്പെട്ട കാബിനറ്റ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻജിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു എന്നും സുരേഷ്‌ഗോപി.

ഗ്രാമവികസന മന്ത്രാലയത്തിൽ നിന്ന് ഇതിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാവുകയും, അതിലേക്കായി 120 കോടി രൂപ അനുവദിച്ചു എന്ന് അറിയിക്കുന്നതിൽ സന്തോഷം. ഇത് പ്രാവര്‍ത്തികമാകാന്‍ സഹായിച്ച ബഹുമാനപ്പെട്ട പ്രധാന മന്ത്രി ശ്രീ Narendra Modi ജിക്കും ബഹുമാനപ്പെട്ട കേന്ദ്ര ഗ്രാമ വികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻജിയോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും സുരേഷ്‌ഗോപി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *