March 23, 2026

വടക്കഞ്ചേരിയിൽ കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  • September 16, 2025
  • 0 min read
വടക്കഞ്ചേരിയിൽ കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വടക്കഞ്ചേരി മുടപ്പല്ലൂർ അഴീക്കുളങ്ങര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുടപ്പല്ലൂർ വണ്ടാഴി വടക്കുമുറി ഷിജു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സ്കൂട്ടർ കുളത്തിന് സമീപത്ത് നിർത്തിയിട്ട നിലയിൽ കണ്ടത്. തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലെ പോസ്റ്റ്മോർട്ടതിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ബന്ധുക്കൾക്ക് വിട്ടു നൽകി.

Leave a Reply

Your email address will not be published. Required fields are marked *