March 23, 2026

പുത്തൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

  • September 16, 2025
  • 1 min read
പുത്തൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊട്ടാരക്കര :പുത്തൂർ വെണ്ടാറിൽ യുവാവിനെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. വെണ്ടാർ കൊച്ചുവിള വീട്ടിൽ ബിപിൻ വെണ്ടാർ (39) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ബിപിൻ അച്ഛനെയും അമ്മയേയും നോക്കുന്നതിനായി കുറച്ചു നാളായി നാട്ടിൽ തന്നെ ആയിരുന്നു. പ്രാദേശികമായി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു. ബിപിന്റെ പിതാവ് ജസ്റ്റസ് കൊച്ചുവിള (78) ഇക്കഴിഞ്ഞ സെപ്റ്റംബർ 9 നാണ് അന്തരിച്ചത്. ഇതേ തുടർന്ന് സൗദിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മിൻസി എമർജൻസി ലീവിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഭാര്യയെ മകൻ ഇവാന് ഒപ്പം എയർപോർട്ടിൽ കൊണ്ടു വിട്ടതും ബിപിനായിരുന്നു. തുടർന്നാണ് രാത്രി വളരെ വൈകി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ബിപിന്റ വേർപാട് സുഹൃത്തുക്കളും ബന്ധുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *