കൊല്ലത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ചനിലയിൽ
കൊല്ലം: കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൊല്ലം ശങ്കേഴ്സ് ജംഗഷനിലുള്ള നിത്യ ആരാധന മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

