March 23, 2026

ഒറ്റപ്പാലത്ത് പടക്ക വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം: ആറ് യുവാക്കളെ അറസ്റ്റിൽ

  • September 15, 2025
  • 0 min read
ഒറ്റപ്പാലത്ത് പടക്ക വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം:  ആറ് യുവാക്കളെ അറസ്റ്റിൽ

പാലക്കാട്‌:പടക്ക വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം ചെയ്ത ആറ് യുവാക്കളെ ഒറ്റപ്പാലത്ത് പിടികൂടി. ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ ആണ് പടക്ക വ്യാപാരത്തിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയ ആറു യുവാക്കൾ പിടിയിലായത്. ഇവരിൽനിന്ന് 600 ഗ്രാം കഞ്ചാവും 49 ഗ്രാം മെത്ത ഫിറ്റാമിനും പിടികൂടി. കുളപ്പുള്ളി കൈപ്പുള്ളി വീട്ടിൽ വിഗ്നേഷ് (26) കുന്നത്ത് വീട്ടിൽ സനൽ (27), ഗണേശഗിരി ഷാമൻസിൽ കെ ബി ഷമീർ (39) പൂളക്കുണ്ട് സ്വദേശികളായ മുഹമ്മദ് മുസ്തഫ (29) ഷാഫി (27) കാഞ്ഞിരക്കടവ് കൊരട്ടിയിൽ വീട്ടിൽ ഷാനിഫ് (30) എന്നിവരെ പിടികൂടി. ഇവരിൽനിന്ന് 20 പെട്ടികളിലായി സൂക്ഷിച്ച പടക്കവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *