March 23, 2026

ഒറ്റപ്പാലത്ത് ട്രൈയിനിൽനിന്ന് ചാടി ഇറങ്ങാൻ ശ്രമിച്ചു: യുവതിക്ക് പരുക്ക്

  • September 15, 2025
  • 0 min read
ഒറ്റപ്പാലത്ത് ട്രൈയിനിൽനിന്ന് ചാടി ഇറങ്ങാൻ ശ്രമിച്ചു: യുവതിക്ക് പരുക്ക്

പാലക്കാട്‌ :ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്ന് ചാടിഇറങ്ങാൻ ശ്രമിച്ച യുവതിക്ക് പ്ലാറ്റ്ഫോമിലേക്ക് വീണ് പരിക്കേറ്റു. കോട്ടയം സ്വദേശിനി ക്രിസ്റ്റീനയ്ക്കാണ് (25) പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല. വണ്ടി നീങ്ങി തുടങ്ങിയപ്പോഴാണ് ഒറ്റപ്പാലം എത്തിയ കാര്യം മനസ്സിലാക്കിയത്. നീങ്ങിത്തുടങ്ങിയ വണ്ടിയിൽ നിന്ന് ധൃതിപിടിച്ച് ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് പ്ലാറ്റ്ഫോമിലേക്ക് വീണ് തലക്ക് പരിക്കേറ്റത്. അബോധാവസ്ഥയിലായ യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയുടെ അമ്മ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. ബാംഗ്ലൂരിൽ നിന്ന് അമ്മയെ കാണാൻ എത്തിയപ്പോഴായിരുന്നു യുവതിക്ക് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *