March 23, 2026

ആറ്റിങ്ങലിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് 22 കാരന് ദാരുണാന്ത്യം

  • September 15, 2025
  • 0 min read
ആറ്റിങ്ങലിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് 22 കാരന് ദാരുണാന്ത്യം

കൊല്ലം :ദേശീയപാതയിൽ ചാത്തൻമ്പറയിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് 22 കാരന് ദാരുണാന്ത്യം കടുവയിൽ റഫീഖ് മൗലവിയുടെ മകൻ മുഹമ്മദ് യാസീൻ ആണ് മരണപ്പെട്ടത്,

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആറ്റിങ്ങൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി തൊട്ടുമുന്നേ പോയ ഇരുചക്ര വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇരുചക്ര വാഹന യാത്രക്കാർ രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീണു. ഒരാളുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. അദ്ദേഹം സ്ഥലത്ത് വെച്ച് മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *