കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു :മൂന്നുപേർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര :നീലേശ്വരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരണാന്ത്യം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിനു സമീപം എൻഫീൽഡും സ്‌പ്ലെണ്ടർ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേർ കയറി വന്ന സ്‌പ്ലെണ്ടർ ബൈക്ക് എതിരെവന്ന എൻഫീൽഡ് ബൈക്കുമായി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്‌പ്ലെണ്ടർ ബൈക്കിൽ മൂന്നുപേരുണ്ടായിരുന്നു. പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കൽ സ്വദേശി വിജിൽ (27), ആറ്റിങ്ങൽ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി അക്ഷയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിരത്തുകളിൽ ബൈക്ക് അപകടങ്ങൾ പതിവായിരിക്കുകയാണ്. ഉത്രാട ദിവസം കുണ്ടറയിൽ ഉണ്ടായ ബൈക്ക് അപകടത്തിലും മൂന്നു പേര് മരിച്ചിരുന്നു. അമിത വേഗതയും അശ്രദ്ധയോടുള്ള ഓടിപ്പുമാണ് ബൈക്ക് അപകടങ്ങൾക്ക് കാരണമാകുന്നത്. ബൈക്ക് യാത്രികർക്ക് യാതൊരു നിയന്ത്രണവുമില്ല എന്നാണ് പൊതുവെയുള്ള പരാതി.

