പാലക്കാട് തീ പിടിത്തം :കട പൂർണ്ണമായും കത്തിനശിച്ചു
പാലക്കാട്:പാലക്കാട് കടയിൽ തീ പിടിത്തത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.പട്ടഞ്ചേരി കരിപ്പാലിയിലെ മോഹനൻ സ്റ്റോർ(KKM) എന്ന പലചരക്ക് കടയിൽ ഇന്ന് പുലർച്ചെ 5 മണിക്ക് തീ പിടിത്തം ഉണ്ടായി. കടയുടെ അകത്തു നിന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു. അതിനെ തുടർന്ന് കട പൂർണ്ണമായും കത്തി നശിച്ചു.
കടയോട് ചേർന്ന് വീടിനു മുകളിൽ മോഹനന്റെ ഭാര്യ രാജമ്മ വീടിനകത്തു കുടുങ്ങുകയും തീയും ഉയർന്നു പൊങ്ങിയ പുകയും കാരണം ശ്വാസമുട്ടൽ അനുഭവപെട്ടതിനെ തുടർന്ന് ജനൽ പാളികൾ തുറന്ന് ശബ്ദം ഉണ്ടാക്കി ഇതിനെതുടർന്നു അടുത്ത് ഉള്ള ചായക്കടയിൽ ചായ കുടിക്കാൻ എത്തിയവർ സമയോചിതമായി ഇടപെട്ടതിനാലും ഫയർ ഫോഴ്‌സും, പുതുനഗരം പോലീസും എത്തി തീ അണച്ചതിനാലും അളപായം ഒഴിവായി.
റിപ്പോർട്ട് മണി പാലക്കാട്




