പൂജാ ചടങ്ങുകൾക്കായി പുഴയിലിറങ്ങി:മന്ത്രവാദിയും 18 കാരനും മുങ്ങി മരിച്ചു.
പൂജാ ചടങ്ങുകൾക്കായി പുഴയിലിറങ്ങിയ മന്ത്രവാദിയും 18 കാരനും മുങ്ങി മരിച്ചു.അപകടത്തിൽപ്പെട്ടത് കൊഴിഞ്ഞാമ്പാറയിൽ മന്ത്രവാദിയായി അറിയപ്പെടുന്ന ഹസൻ മുഹമ്മദും കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശിയും കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കുലുക്കപ്പാറ പുഴയിൽ പൂജാ കർമ്മങ്ങൾക്കായി ഇറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി അസൻ മുഹമ്മദ് (59) കോയമ്പത്തൂർ സ്വദേശി യുവരാജ് (18) എന്നിവരാണ് മരിച്ചത്.മന്ത്രവാദ ചടങ്ങുകൾക്ക് ശേഷം പുഴയിൽ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടംഇന്ന് ഉച്ചയോടെയാണ് സംഭവം കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് മന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച ഹസൻ മുഹമ്മദിന്‍റെ അടുത്ത് കുടുംബം എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 10.30 ഓടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് കുടുംബം എത്തിയത്. ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജി. മധുവിൻ്റെനേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബൈജു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിജു, കൃഷ്ണദാസ്, റഷീദ്, രമേഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പ്രിൻസ് ജേക്കബ് എന്നിവർ രണ്ടു മണിക്കൂർ പുഴയിലുള്ള തിരച്ചിലിനൊടുവിൽ രണ്ടു മൃതദേഹങ്ങളും പുറത്തെടുത്തു




