കോഴിക്കോട് വിജിൽ നരഹത്യാ കേസ്: സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിൻ്റേതെന്ന് കരുതുന്ന അസ്ഥികൾ കണ്ടെത്തി:കാണാതായത് ആറ് വർഷം മുൻപ്
കോഴിക്കോട്:: ആറ് വർഷം മുൻപ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരത്ത് നടത്തിയ തിരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പല്ലും വാരിയെല്ലിന്റെ ഭാഗങ്ങളുമാണ് കണ്ടെടുത്തിട്ടുള്ളത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലും ഇവിടെനിന്ന് കണ്ടെത്തി.ലഭിച്ച അവശിഷ്ടങ്ങൾ വിജിലിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.*കേസിന്റെ ചുരുളഴിയുന്നു*2019-ലാണ് വിജിലിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വിജയൻ പോലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ പോലീസിന് കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
