May 15, 2026

എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ

  • September 12, 2025
  • 0 min read
എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇപ്പോൾ പുറത്ത് വന്ന മെഡിക്കൽ ബുള്ളറ്റിനിൽ ആണ് ഇക്കാര്യം പറയുന്നത്.അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. നിലവിൽ കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ് മുനീർ.രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *