പ്രണയത്തിൽ നിന്ന് പിൻമാറി:ആലത്തൂരിൽ യുവതിയെ കാമുകൻ വീട്ടിൽ കയറിവെട്ടിപ്പരിക്കേൽപ്പിച്ചു:പിതാവിനും വെട്ടേറ്റു
ആലത്തൂർ: പ്രണയത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാമുകൻ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റു. നെന്മാറ എൻ.എസ്.എസ് കോളേജിനു സമീപം വലതലയിലാണ് സംഭവം. വലതല സ്വദേശി സജീഷ് കുമാർ(45),മകൾ ശ്രുതി (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.യുവതിയുമായി പ്രണയ ബന്ധത്തിലായിരുന്ന മേലാർകോട് കൂളിയാട് സ്വദേശി ഗിരീഷിനെ (29) ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. ആലത്തൂർ എസ്.ഐ കെ.വിവേക് നാരായണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.



