March 19, 2026

ഏഴുമാസം മുൻപ് സ്ഥലം മാറിയെത്തി :തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

  • September 12, 2025
  • 0 min read
ഏഴുമാസം മുൻപ് സ്ഥലം മാറിയെത്തി :തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

ചങ്ങരംകുളം : തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർഷത്തിനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിന് സമീപത്ത് തന്നെയുള്ള വാടക ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.ഏഴ് മാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിന് ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്‌സിലേക്ക് പോവുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *