നേപ്പാള്‍ സംഘർഷം :ഉത്തർപ്രദേശിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രത:വിമാന സർവീസുകൾ റദ്ദാക്കി
നേപ്പാളിൽ യുവജന പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യയും സ്പൈസ് ജെറ്റും ഇന്ന് കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവളം അടച്ചതിനെത്തുടർന്ന് ഇന്ന് ഉച്ചവരെയുള്ള വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോയും അറിയിച്ചു. അതേസമയം സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നേപ്പാളിലെ സംഘർഷ പശ്ചാത്തലത്തിൽ രാജ്യവുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെയും പശ്ചിമബംഗാളിലെയും ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലേയും അതിർത്തി ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
