ശക്തമായ അഭിപ്രായങ്ങളുള്ള വ്യക്തിയാണ് ഞാന്‍:ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്- ശ്വേതാ മേനോന്‍
അമ്മ’യുടെ നേതൃസ്ഥാനത്ത് വനിതകള്‍ വന്നു എന്നതിനാല്‍ ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത് എന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍. തന്റെ നേതൃത്വത്തില്‍ ‘അമ്മ’യില്‍ എന്തൊക്കെ മാറ്റമുണ്ടാവും എന്ന് പറയാനുള്ള സമയമായിട്ടില്ല. തങ്ങള്‍ക്ക് കുറച്ച് സമയം വേണം എന്നും ശ്വേത പറഞ്ഞു.‘ശക്തമായ അഭിപ്രായങ്ങളുള്ള വ്യക്തിയാണ് ഞാന്‍. എന്റെ വിയോജിപ്പുകളും യോജിപ്പുകളും ഞാന്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ആരുടേയും വക്താവ് ആയിരുന്നില്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. അതാണ് എന്നെ വ്യത്യസ്തയാക്കുന്നത്. മുരളി, മധു, ഇന്നസെന്റ്, മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇരുന്ന പദവിയിലാണ് ഞാന്‍ ഇരിക്കുന്നത്. ഉത്തരവാദിത്തം വലുതാണ്. ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. ഞങ്ങള്‍ക്ക് കുറച്ച് സമയം വേണം’, എന്നായിരുന്നു ശ്വേതയുടെ വാക്കുകള്‍.




