February 5, 2026

വിദ്യാർത്ഥികൾക്കായി നൈപുണ്യ വികസന പരിശീലന കളരി സംഘടിപ്പിച്ചു

  • February 5, 2026
  • 1 min read

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് രസതന്ത്ര വിഭാഗം, വിദ്യാർത്ഥികൾക്കായി നൈപുണ്യ വികസന പരിശീലന കളരി സംഘടിപ്പിച്ചു. വ്യക്തി സംരക്ഷണ ഉൽപ്പന്നങ്ങളായ ഹാൻഡ് വാഷ്, സോപ്പ് മുതലായവയുടെ ഉൽപാദനത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.രസതന്ത്ര വിഭാഗം മേധാവി ഡോ. അന്നുഅന്ന വർഗീസ്, അധ്യാപകരായ ഡോ. ഷെറിൻ ഫിലിപ്പ്, ഡോ. രാഗി കെ. ആർ, ഡോ. ആര്യ സി.ജി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.വിദ്യാർഥികൾ സ്വയം നിർമ്മിച്ച ഉൽപ്പന്നങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്ന തരത്തിലാണ് പരിശീലന കളരി സംഘടിപ്പിച്ചത്. ‘ലാബിൽ നിന്ന് വീടുകളിലേക്ക്’ എന്ന ഈ പദ്ധതി അടിസ്ഥാന വിഷയങ്ങളിൽ വിദ്യാർഥികളുടെ സ്വയം പര്യാപ്തത ഉറപ്പുവരുത്തുന്നതായി കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.ചിത്രം : വിദ്യാർത്ഥികൾ നിർമ്മിച്ച ഹാൻഡ് വാഷ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *