ആന വെള്ളത്തിൽ മുക്കിയ വിഷ്ണു മരിച്ചു

ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിൽ അടിച്ചുതാഴ്ത്തി, ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി വിഷ്ണു അന്തരിച്ചു…തിരുവനന്തപുരം: കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ കുളിപ്പിക്കുന്നതിനിടെ ആന ആക്രമിച്ച പാപ്പാൻ മരിച്ചു. ആനയെ ഒന്നാം പാപ്പാനായ ബാലരാമപുരം സ്വദേശി വിഷ്ണു ആണ് മരിച്ചത് 25 വയസ്സായിരുന്നു. കുളിപ്പിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. നെയ്യാർ റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിന് ഇടെയാണ് പാപ്പാനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തിയത്. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാർ ബഹളം വച്ചെങ്കിലും ആന പിന്മാറിയില്ല. ഒടുവിൽ കൂടുതൽ പാപ്പാന്മാർ എത്തി ആനയെ മാറ്റിയതിനു ശേഷമാണ് വിഷ്ണുവിനെ വെള്ളത്തിൽ നിന്നും പുറത്ത് എടുത്ത് ആശുപത്രിയില്‍ എത്തിക്കുന്നത്. 4 ആനകളെ ഒന്നിച്ചാണ് കുളിപ്പിക്കാൻ കൊണ്ടുവന്നത്. ഇതിൽ ഒരു ആനയാണ് പാപ്പാനെ ആക്രമിച്ചത്…
