കൊള്ളപ്പലിശ ഇടപാട് : ആലുവസ്വദേശി കസ്റ്റഡിയിൽ
ആലുവ :വാഹനങ്ങളുൾപ്പെടെ പണയമായി സ്വീകരിച്ച് കൊള്ളപ്പലിശ ഇടപാട് നടത്തുന്നയാൾ ആലുവയിൽ പൊലീസിന്റെ പിടിയിലായി.ആലുവ കുന്നത്തേരി സ്വദേശി എം എൽ എ അമീർ എന്ന പേരിലറിയപ്പെടുന്ന ഹമീദാണ് പിടിയിലായത്ഇയാളിൽ നിന്നും 7 ഓളം കാറുകൾ,15 ഓളം ഒർജിനൽ ആർ.സി. ബുക്കുകൾ, എട്ടോളം മുദ്രപത്രങ്ങൾ, ബ്ലാങ്ക് ചെക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വിശദമായി ചോദ്യം ചെയ്യുകയാണ്.
