May 15, 2026

കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

  • September 8, 2025
  • 0 min read
കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തൃശൂർ: തൃശൂർ പട്ടിക്കാട് ബന്ധുവിനെ രക്ഷപ്പെടുത്തുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ അരവിന്ദൻ മകൻ വിനോദാണ് മരിച്ചത്. നീന്തുന്നതിനിടെയിൽ കാൽ വഴുതി കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാനാണ് വിനോദ് ശ്രമിച്ചത്. എന്നാൽ പെട്ടെന്ന് കുളത്തിലേക്ക് ഇയാൾ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ബന്ധുവിനെ രക്ഷപ്പെടുത്തി. എന്നാൽ ഈ സമയം കൊണ്ട് വിനോദ് കുളത്തിൽ മുങ്ങി താണു. മൃതദേഹം തൃശൂരിൽ നിന്നുള്ള അഗ്നിശമനാ സേന സ്ഥലത്തെത്തി പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *