March 14, 2026

അപൂർവ്വ പ്രതിഭാസമായി വലിയഴീക്കൽ ഭാഗത്ത് ബീച്ച് രൂപപ്പെട്ടു

  • September 7, 2025
  • 1 min read
അപൂർവ്വ പ്രതിഭാസമായി വലിയഴീക്കൽ ഭാഗത്ത്  ബീച്ച് രൂപപ്പെട്ടു

കായംകുളം പൊഴി പുലിമുട്ട് ഇട്ട് മത്സ്യബന്ധന തുറമുഖം ആക്കിയതിന് ശേഷം ആദ്യമായാണ് വലിയഴീക്കൽ കടൽഭിത്തിക്ക് പടിഞ്ഞാറ് ഭാഗത്തായി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം അതിവിശാലമായ ബീച്ച് രൂപപ്പെടുന്നത്.ഏകദേശം 21 വർഷമായി കായംകുളം തുറമുഖത്തിൻ്റെ പണി പൂർത്തിയായിട്ട്.സാധാരണയായി പുലിമുട്ടിൻ്റെ തെക്കുവശമാണ് ബീച്ച് രൂപപ്പെടുന്നത്. എന്നാൽ ഇപ്രാവശ്യം തെക്കുവശമുള്ള അഴീക്കൽ ബീച്ച് – പൂർണ്ണമായും തകരുകയും പുലിമുട്ടിന് വടക്കുവശമായ വലിയഴീക്കൽ ഭാഗത്ത് ബീച്ച് രൂപപ്പെടുകയുമാണ് ചെയ്തത്.അഴീക്കൽ ബീച്ച് നശിക്കുകയും വലിയഴീക്കൽ ഭാഗത്ത് ബീച്ച് രൂപപ്പെടുകയും ചെയതതോടെ വലിയഴീക്കൽ ബീച്ചിലേക്ക് വിനോദ സഞ്ചാരികൾ ധാരാളം എത്തുന്നുണ്ട്.വലിയഴീക്കൽ പാലവും, വലിയഴീക്കൽ ലൈറ്റ് ഹൗസും കാണാനും ധാരാളം വിനോദ സഞ്ചാരികൾക്ക് എത്തുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന കാര്യങ്ങൾ ഒരുക്കിയാൽ ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്പോട്ട് ആയി വലിയഴീക്കൽ മാറും.

Leave a Reply

Your email address will not be published. Required fields are marked *