March 14, 2026

ഹരിപ്പാട് ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങിയ യുവാവ് മരിച്ചനിലയിൽ

  • September 7, 2025
  • 0 min read
ഹരിപ്പാട് ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങിയ യുവാവ് മരിച്ചനിലയിൽ

ആലപ്പുഴ :തിരുവോണ ദിനത്തിൽ ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങിയ യുവാവ് രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തി.ഹരിപ്പാട് കരുവാറ്റ പുലരിയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകൻ രാജീവ് ആണ് മരിച്ചത്. രാത്രി ഭക്ഷണത്തിന് ശേഷം ഗേറ്റ് പൂട്ടാനിറങ്ങിയ അദ്ദേഹം പിന്നീട് വരാന്തയിലെ കസേരയിൽ ഇരിക്കുന്നതായി വീട്ടുകാർ കണ്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം ശബ്‌ദം കേട്ട് എത്തിയപ്പോൾ, രക്തത്തിൽ കുളിച്ച് കമഴ്ന്നുകിടക്കുന്നതായി കണ്ടു.കസേരയ്ക്കരികിൽ ബ്ലേഡുകൾ കണ്ടെങ്കിലും അതിൽ രക്തം പുരണ്ടതായി കണ്ടെത്തിയില്ല. കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിവേറ്റതാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴുത്തിനൊപ്പം വിരലുകൾക്കും പരിക്കുകളുണ്ട്.പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വിരലടയാള വിദഗ്‌ധരും ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *