ട്രെയിനിൽ സഹയാത്രികരെ ശല്യപ്പെടുത്തരുത് :കർശനനടപടിയുമായി ഇന്ത്യൻ റെയിൽവേ
ട്രെയിനിൽ സഹയാത്രികരെ ശല്യപ്പെടുത്തുന്നവർക്ക് ഇനി പണികിട്ടും രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ റീൽ കണ്ടാലോ, സംസാരിച്ചാലോ പിഴയടക്കണംഇന്ത്യൻ റെയിൽവേ രാത്രികാല യാത്രകൾ കൂടുതൽ സുഖപ്രദമാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.രാത്രി 10 മണിക്ക് ശേഷം ട്രെയിനിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും ഉച്ചത്തിൽ പാട്ട് കേൾക്കുന്നതിനും വിലക്കേർപ്പെടുത്തിഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.രാത്രി 10 മണിക്ക് ശേഷം മൊബൈലിൽ ഉച്ചത്തിൽ സംസാരിക്കുന്നത് സഹ യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദ്ദേശം റെയിൽവേ പുറത്തിറക്കിയത്.
