പത്തനംതിട്ടയിൽ ബസ് കാത്തുനിന്നവർക്ക് നേരെ കാർ പാഞ്ഞുകയറി :ഒരാൾക്ക് ദാരnണാന്ത്യം :രണ്ടുപേർക്ക് പരിക്ക്
പത്തനംതിട്ട എഴുമറ്റൂരിൽ ചുഴനയിൽ ബസ് കാത്തുനിന്നവർക്ക് നേരെ കാർ കയറി അപകടം ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക് പറ്റി.ഇന്ന് രാവിലെ 09:08ന് ആയിരുന്നു സംഭവം. കാർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പോയിട്ട് തിരിച്ചു കുരിശുമുട്ടത്തേക്ക് പോകുന്ന വഴിയിൽ ആണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം എന്ന് പറയുന്നു. അപകടത്തിൽ 75 വയസ് ഉള്ള പൊടിയമ്മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.




