May 15, 2026

കറുകച്ചാലിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു: യുവാവിന് ദാരുണാന്ത്യം

  • September 1, 2025
  • 1 min read
കറുകച്ചാലിൽ ഇരുചക്ര വാഹനം  നിയന്ത്രണം വിട്ടു മറിഞ്ഞു:  യുവാവിന് ദാരുണാന്ത്യം

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.നെടുംകുന്നം പുത്തൻപുരയ്ക്കൽ വിഷ്ണു കലേശൻ (37) ആണ് മരിച്ചത്.കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഞായറാഴ്ച്ച രാത്രി 10 മണിയോടെ വിഷ്ണു ഓടിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തിൽപ്പെടുകയും, ഗുരതര പരിക്കുകളോടെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം ചൊവ്വാഴ്ച.ഭാര്യ:നിരഞ്ജിനി.മക്കൾ :ലക്ഷ്യ, രുദ്ര

Leave a Reply

Your email address will not be published. Required fields are marked *