February 6, 2026

കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

  • August 31, 2025
  • 0 min read
കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിന്‍റെ ഉദ്ഘാടനം ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച് നാടിന് സമര്‍പ്പിച്ചു. കിഫ്ബി വഴി 23.5 കോടി രൂപ ചെലവഴിച്ച് 47,806 ചതുരശ്ര അടി വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. വിവിധ സ്‌പെഷ്യാലിറ്റികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലാബുകള്‍ തുടങ്ങിയ അതിനൂതനമായ സൗകര്യങ്ങളോടെ രോഗി പരിചരണം ഉറപ്പാക്കുന്ന ആശുപത്രിയില്‍ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഓക്‌സിജന്‍ പ്ലാന്റ്, ട്രോമാ കെയര്‍ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയവയുമുണ്ട്. വലിയ ജനസമൂഹത്തെ സാക്ഷിനിര്‍ത്തിയാണ് ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സ്ഥലം എംഎല്‍എ കൂടിയായ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *